ആരോഗ്യമന്ത്രിക്കെതിരേ ഡിവൈഎഫ്ഐ പ്രതിഷേധം

June 4, 2013 കേരളം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെതിരേ ഡിവൈഎഫ്ഐ പ്രതിഷേധം. മന്ത്രി പങ്കെടുത്ത അദാലത്തിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്. അദാലത്ത് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിയെത്തിയപ്പോള്‍ 15 ഓളം പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ് ചെയ്തു നീക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം