ഗ്രീന്‍ കേരള പദ്ധതി: ഒന്നേകാല്‍ ലക്ഷം വൃക്ഷത്തൈകള്‍ നടും

June 4, 2013 കേരളം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ലക്ഷദ്വീപ് എന്‍സിസിയും വനം വകുപ്പും സതേണ്‍ റയില്‍വേയും ഒന്നേകാല്‍ ലക്ഷം വൃക്ഷത്തൈകള്‍ നടുന്നതിനു തുടക്കം കുറിക്കും. ഷൊര്‍ണൂര്‍ മുതല്‍ പാറശാലവരെ നടപ്പാക്കുന്ന ഗ്രീന്‍കേരള പദ്ധതിയില്‍ കേഡറ്റുകളെ ഉള്‍പ്പെടുത്തി ജൂണിലെ എല്ലാ ശനിയാഴ്ചയും റെയില്‍വേയുടെ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലങ്ങളിലാണ് തൈകള്‍ നട്ടുപിടിപ്പിക്കുക. എന്‍സിസി കേരള ലക്ഷദ്വീപിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ബി. ചക്രവര്‍ത്തി, മുഖ്യവനപാലകന്‍ ആര്‍.രാജരാജവര്‍മ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ബി. കോറി (സോഷ്യല്‍ ഫോറസ്ട്രി), സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം