വൃക്ഷമിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

June 4, 2013 കേരളം

തിരുവനന്തപുരം: മികച്ച വൃക്ഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍ക്ക് നല്‍കുന്ന 2012-ലെ വൃക്ഷമിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി.വി.എച്ച്.എസ്.എസ്, താമരക്കുളം, ആലപ്പുഴ, എസ്.എച്ച്.എച്ച്.എസ് രാമക്കല്‍മേട്, ഇടുക്കി, എ.യു.പി.എസ് രായിരനെല്ലൂര്‍, പാലക്കാട്, സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്, പീലിക്കോട്, കാസര്‍ഗോഡ് എന്നീ സ്‌കൂളുകളാണ് വനമിത്ര പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്‌കാര തുകയായ അന്‍പതിനായിരം രൂപ ഇവര്‍ക്ക് തുല്യമായി വീതിച്ചുനല്‍കും. ലോക പരിസ്ഥിതിദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) തിരുവനന്തപുരം നാലാഞ്ചിറ സര്‍വോദയ സ്‌കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം