മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ആശുപത്രിയില്‍

June 6, 2013 ദേശീയം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും  മുന്‍ പ്രധാനമന്ത്രിയുമായ എ.ബി. വാജ്പേയിയെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് എഐഐഎംസില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച അവ്യക്തത തുടരുകയാണ്. വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡി.കെ. ശര്‍മ പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകരുടെ തള്ളികയറ്റം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം മറച്ചുവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം