ജയറാം രമേശും ഉമ്മന്‍ചാണ്ടിയും അട്ടപ്പാടിയില്‍

June 6, 2013 കേരളം

പാലക്കാട്: പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിച്ച അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര മന്ത്രി ജയറാം രമേശും സന്ദര്‍ശനം നടത്തുന്നു. പാലൂര്‍, നെല്ലിപ്പതി ഊരുകളിലാണ്  സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് അഹാഡ്‌സ് ആസ്ഥാനത്ത് പൊതു ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കും.

ഗ്രാമവികസന മന്ത്രാലയത്തിന്റേയും സാമൂഹ്യക്ഷേമ കൃഷി മന്ത്രാലയങ്ങളുടേയും സംഘം മന്ത്രിമാര്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ മന്ത്രി എം കെ മുനീറുമായി  നടത്തിയ കൂടിക്കാഴ്ചയില്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്താമെന്ന്  ജയറാം രമേശ് ഉറപ്പ് നല്‍കിയിരുന്നു . പോഷകാഹാരക്കുറവും അനുബന്ധ പ്രശ്‌നങ്ങളും മൂലം അട്ടപ്പാടിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 62 കുട്ടികളാണ് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം