കടലാക്രമണം: ആറാട്ടുപുഴ തറയില്‍കടവില്‍ അടിയന്തരമായി കല്ലിടും

June 6, 2013 വാര്‍ത്തകള്‍

ആലപ്പുഴ: ആറാട്ടുപുഴ പെരുമ്പള്ളില്‍ തറയില്‍കടവിനു സമീപം വേലിയേറ്റ സമയത്തുണ്ടാകുന്ന തിരകളെ പ്രതിരോധിക്കാന്‍ അമ്പതുമീറ്റര്‍ നീളത്തില്‍ അടിയന്തരമായി കല്ലിറക്കാന്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍ദേശം നല്‍കി. കളക്ടറുടെ നിര്‍ദേശപ്രകാരം ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന എല്‍സി ജോണിന്റെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അമ്പലപ്പുഴ, കോമ, നീര്‍ക്കുന്നം, കാക്കാഴം എന്നിവിടങ്ങളിലെ കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കടലാക്രമണത്തില്‍ പുറക്കാട് പുന്തല മുതല്‍ അഞ്ചാലുകാവ് വരെയുള്ള നാലുകിലോമീറ്റര്‍ ദൂരത്തില്‍ തീരവും തെങ്ങുകളും നശിച്ചിട്ടുണ്ട്. അമ്പലപ്പുഴ, കോമ ഫിഷിംഗ് ഗ്യാപ്പുകളിലൂടെ തിരമാല കരയിലേയ്ക്കു കയറി റോഡ് തകര്‍ന്നിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പ് ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍