പതിനഞ്ച് വാര്‍ഡുകളില്‍ ജൂലൈ ഒന്‍പതിന് ഉപതിരഞ്ഞെടുപ്പ്

June 6, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശഭരണ വാര്‍ഡുകളില്‍ ജൂലൈ ഒന്‍പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു.

തിരുവനന്തപുരം : നെടുമങ്ങാട് നഗരസഭയിലെ കൊപ്പം, കൊല്ലം : ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പലക്കര വെസ്റ്റ്, നെടുവത്തൂരിലെ വല്ലം, പത്തനംതിട്ട : കുറ്റൂരിലെ തലയാര്‍, ആലപ്പുഴ : ചമ്പക്കുളം ബ്ലോക്കിലെ മങ്കൊമ്പ് തെക്കേക്കര, മാന്നാറിലെ സ്വിച്ച്ഗിയര്‍, എറണാകുളം : കരുമാല്ലൂരിലെ മനയ്ക്കപടി, തൃശ്ശൂര്‍ : ചേര്‍പ്പിലെ പെരുങ്കുളം, വയനാട് : കണിയാമ്പറമ്പിലെ പച്ചിലക്കാട്, കണ്ണൂര്‍ : തലശ്ശേരി ബ്ലോക്കിലെ പാതിരിയാട്, മാട്ടൂരിലെ മാട്ടൂല്‍ സെന്‍ട്രല്‍, കാസറഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിലെ പട്ടാക്കല്‍, മഞ്ചേശ്വരത്തെ ബാവൂട്ടമൂല, ചെമ്മനാട്ടെ പരവനടുക്കം, പനത്തടിയിലെ പട്ടുവം എന്നിവയാണ് വാര്‍ഡുകള്‍. വിജ്ഞാപനം ജൂണ്‍ 12 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക 19 വരെ നല്‍കാം. സൂക്ഷ്മപരിശോധന 20 ന്. സ്ഥാനാര്‍ത്ഥിത്വം ജൂണ്‍ 22 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ജൂലൈ 10-ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ ആഗസ്റ്റ് എട്ടിനകം ചെലവ് കണക്ക് നല്‍കണം. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം