പകര്‍ച്ച പനി: മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പിയോട് സഹകരിക്കുമെന്ന് കെ.ജി.എം.സി.ടി.എ

June 7, 2013 കേരളം

തിരുവനന്തപുരം: പകര്‍ച്ച പനി നിര്‍മ്മാര്‍ജ്ജനത്തിനായി മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പി സംവിധാനം കൊണ്ടുവരുന്ന നടപടിയോട് സഹകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ.ജി.എം.സി.ടി.എ അറിയിച്ചു. സായാഹ്ന ഒ.പിയ്ക്ക് തയ്യാറല്ലെന്ന് കെ.ജി.എം.സി.ടി എ ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതുജനസേവനം എന്ന കടമ പരിഗണിച്ചാണ് സായാഹ്ന ഒ.പിയ്ക്ക് തയ്യാറാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നിലവില്‍ ചെറിയ പനിക്ക് പോലും ആളുകള്‍ മെഡിക്കല്‍ കോളേജിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജുകള്‍ രോഗികളുടെ ബാഹുല്യം കാരണം തിങ്ങി നിറഞ്ഞിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം