ബിജെപി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

June 7, 2013 ദേശീയം

BJP2പനാജി: ബിജെപി നേതൃയോഗങ്ങള്‍ക്ക് ഇന്ന് ഗോവയില്‍ തുടക്കമാകും. ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ആദ്യദിനം നടക്കുക. നരേന്ദ്ര മോഡിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എല്‍.കെ അദ്വാനി യോഗത്തില്‍ പങ്കെടുക്കില്ല. ഉന്നത നേതൃതലത്തില്‍ സമവായമായാല്‍ ഞായറാഴ്ച്ച തന്നെ മോഡിയുടെ പുതിയ പദവി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം