എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്നു തെറ്റായ പരാമര്‍ശങ്ങള്‍ നീക്കും

June 8, 2013 കേരളം

തിരുവനന്തപുരം: എന്‍സിആര്‍ടിയുടെ എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ളാസുകളിലെ ചരിത്ര പാഠപുസ്തകങ്ങളിലെ ഉള്ളടക്കം പുനഃപരിശോധിച്ചു സമുദായങ്ങളെയുംവ്യക്തികളെയും കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു തീരുമാനിച്ചു. കേന്ദ്ര മനുഷ്യവിഭവശേഷി വികസന മന്ത്രി ഡോ.ശശി തരൂരിന്റെ ഇടപെടലിനെ തുടര്‍ന്നാണു നടപടി. ഈ വര്‍ഷത്തെ പാഠ്യപദ്ധതിയില്‍ തന്നെ പരിഷ്കരിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങളില്‍ നാടാര്‍, ഈഴവ സമുദായങ്ങളെ സംബന്ധിച്ചും ചില വ്യക്തികളെയും സാമൂഹ്യപരിഷ്കര്‍ത്താക്കളെയും സംബന്ധിച്ചുമുള്ള പരാമര്‍ശങ്ങളെയും ഉപയോഗിച്ച ഭാഷയെയും കുറിച്ചും ചില വിവാദങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. ചില സമുദായ നേതാക്കള്‍ ഡോ. ശശി തരൂരിനെ കണ്ട് ഇതുസംബന്ധിച്ചു പരാതിപ്പെടുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം