ജാര്‍ഖണ്ഡില്‍ മാവോയിസ്റുകള്‍ പിടിയില്‍

June 9, 2013 ദേശീയം

മെഡിനിനഗര്‍(ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡില്‍ രണ്ടിടങ്ങളിലായി രണ്ടു മാവോയിസ്റ് പ്രവര്‍ത്തകര്‍ അറസ്റിലായി. ഇതില്‍ ഒരാള്‍ 2005-ലെ ബിഎസ്എഫ് ആക്രമണത്തില്‍ പങ്കാളിയാണെന്നാണ് പോലീസ് പറയുന്നത്. പലാമോ, റാഞ്ചി ജില്ലകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മാവോയിസ്റ് ബോലേശ്വര്‍ ഉപമേഖലാ കമ്മിറ്റി ഏരിയ കമാന്‍ഡര്‍ ദുഖി സാവോ ഏലിയാസ് ജാഗിര്‍ജി പലാമോയിലെ പാന്‍കി ബസാറില്‍ രാത്രി നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. പന്ത്രണ്േടാളം കൊലപാതകകേസുകളിലും വിവിധ ഭാഗങ്ങളിലെ കുഴിബോംബ് സ്ഫോടനങ്ങളിലും ആക്രമണങ്ങളിലും പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു ഇയാള്‍. രണ്ടാമനായ ലാലന്‍ സിംഗ് പിടിയിലായത് റാഞ്ചി ജില്ലയിലെ ഖലാരിയില്‍ നിന്നാണ്. പലമോ ജില്ലാ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം