സ്വാമി സുധാനന്ദയെ സമാധിയിരുത്തി

June 10, 2013 മറ്റുവാര്‍ത്തകള്‍

വര്‍ക്കല: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡംഗവും വൈദികാചാര്യനുമായിരുന്ന സ്വാമി സുധാനന്ദയെ സമാധിയിരുത്തി. ഞായറാഴ്ച 11ന് ശിവഗിരിയിലായിരുന്നു സമാധിയിരുത്തല്‍ ചടങ്ങ് നടന്നത്. സ്വാമിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്ന പഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ സമൂഹപ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് ശിവഗിരിക്ക് സമീപമുള്ള സമാധിപ്പറമ്പില്‍ സമൂഹപ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു സമാധിയിരുത്തല്‍ ചടങ്ങ് നടന്നത്. സംന്യാസി ശ്രേഷ്ഠരും വൈദികശിഷ്യന്‍മാരും ഭക്തരും പങ്കെടുത്തു.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും വിവിധ സംന്യാസി മഠങ്ങളില്‍ നിന്നെത്തിയ സംന്യാസിവര്യന്മാരും ചടങ്ങില്‍ പങ്കെടുത്തു. സ്വാമി സുധാനന്ദയുടെ മോക്ഷദീപം 20ന് രാവിലെ 9ന് ശിവഗിരി മഠത്തില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍