എല്‍ .കെ.അഡ്വാനി ബിജെപിയിലെ എല്ലാ പദവികളും രാജിവച്ചു

June 10, 2013 പ്രധാന വാര്‍ത്തകള്‍

L.K.Advani5ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി ബിജെപിയിലെ എല്ലാ   പദവികളും രാജിവച്ചു.   പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് അഡ്വാനി രാജിക്കത്ത് നല്‍കി. വര്‍ക്കിങ് കമ്മിറ്റി, പാര്‍ലമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റി, ദേശീയ എക്‌സിക്യൂട്ടീവ് തുടങ്ങി എല്ല ഔദ്യോഗിക സ്ഥാനങ്ങളും അഡ്വാനി ഒഴിഞ്ഞു. അതേസമയം, എന്‍ഡിഎ ചെയര്‍മാനായി തുടരും.

എന്റെ ജീവിതം മുഴുവന്‍ പാര്‍ട്ടിക്കും ജനസംഘിനും ബിജെപിക്കും വേണ്ടി പ്രവര്‍ത്തിച്ചു. അതില്‍ അളവറ്റ സന്തോഷവും തൃപ്തിയുമുണ്ട്. ഗോവയിലെ പനജിയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അഡ്വാനി പങ്കെടുത്തിരുന്നില്ല. ഈ യോഗത്തില്‍ വച്ച് നരേന്ദ്ര മോഡിയെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. ബിജെപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് അഡ്വാനി നിര്‍വാഹക സമിതി യോഗത്തില്‍ നിന്നു വിട്ടു നിന്നത്.  അഡ്വാനിയെ അനുകൂലിക്കുന്ന നേതാക്കളും പങ്കെടുത്തിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍