പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കും

June 11, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ വൈദ്യുതി ബോര്‍ഡിനു നിര്‍ദേശം നല്‍കിയതായി  മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു. എന്നു മുതലാണ് പകല്‍ ലോഡ്ഷെഡിംഗ് നിര്‍ത്തുന്നതെന്നു അദ്ദേഹം വ്യക്തമാക്കിയില്ല. വ്യാഴാഴ്ച മുതല്‍ ഇതു നിലവില്‍ വരുമെന്നാണു സൂചന.

മഴ കൂടുതല്‍ ലഭിച്ച സാഹചര്യത്തില്‍ ജലസംഭരണിയില്‍ വെള്ളത്തിന്റെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്നാണു പകല്‍ സമയത്തെ ഒരു മണിക്കൂര്‍ നീയന്ത്രണം നീക്കാന്‍ തീരുമാനം. കഴിഞ്ഞവര്‍ഷം 447 മില്യന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 490 മില്യന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അദ്ദേഹം മറുപടി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം