ഭാരത് ഗ്യാസ് റീഫില്‍ ബുക്കിങ്ങിന് ഐ.വി.ആര്‍.എസ്. സംവിധാനം

June 11, 2013 വാര്‍ത്തകള്‍

തിരുവനന്തപുരം: എല്ലാ ഭാരത് ഗ്യാസ് ഉപഭോക്താക്കളും അവരുടെ മൊബൈല്‍ /ലാന്റ്ലൈന്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ രജിസ്റര്‍ ചെയ്യണമെന്ന് ബി.പി.സി.എല്‍. തിരുവനന്തപുരം ടെറിട്ടറി മാനേജര്‍ അറിയിച്ചു. സിലിണ്ടര്‍ റീഫില്‍ ബുക്ക് ചെയ്യാന്‍ 9446256789 എന്ന ഐ.വി.ആര്‍.എസ്. നമ്പരിലേയ്ക്ക് വിളിയ്ക്കുകയോ അല്ലെങ്കില്‍ 57333 എന്ന നമ്പരിലേയ്ക്ക് എസ്.എം.എസ്. അയയ്ക്കുകയോ ചെയ്യാം. ഇതിനു മറുപടിയായി ബുക്കിങ് നമ്പര്‍ എസ്.എം.എസ്. വഴി ലഭിക്കും. ഈ സൌകര്യം എല്ലായ്പ്പോഴും ലഭ്യമാണ്. എല്ലാ ഉപഭോക്താക്കളും അവരുടെ റീഫില്‍ സിലിണ്ടര്‍ വാങ്ങുമ്പോള്‍ ബില്ല് ചോദിച്ചുവാങ്ങി കൌണ്ടര്‍ഫോയില്‍ ഒപ്പിട്ട് തിരികെ കൊടുക്കണം. കൂടാതെ കസ്റ്റമര്‍ ബുക്കില്‍ ബില്ലിലെ എന്‍ട്രി വരുത്തുകയും വേണം. സിലിണ്ടറിലെ ചോര്‍ച്ച സംബന്ധിച്ച പരാതികള്‍ക്ക് ടോള്‍ ഫ്രീമ്പര്‍ 18002333555/155233 യുമായി ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍