വെള്ളിമല ബാലസുബ്രഹ്മണ്യ ക്ഷേത്ര കുംഭാഭിഷേകം 21ന്

June 12, 2013 ക്ഷേത്രവിശേഷങ്ങള്‍

നാഗര്‍കോവില്‍: പുനരുദ്ധാരണ പണികള്‍ നടന്നുവരുന്ന കന്യാകുമാരി ദേവസ്വത്തിന്റെ അധീനതയിലുള്ള വെള്ളിമല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ 21ന് കുംഭാഭിഷേകം നടക്കും. കുംഭാഭിഷേക ഉത്സവം 16ന് തുടങ്ങും.

16ന് വൈകീട്ട് 5ന് 1008 തിരുവിളക്കു പൂജ. 17ന് ഉച്ചയ്ക്ക് 12ന് കലശാഭിഷേകത്തോടെ മുളപൂജ. വൈകീട്ട് 6ന് ലളിതാ സഹസ്രനാമ ജപം. 18ന് 6ന് ഹോമ കലശാഭിഷേകത്തോടെ ഉച്ചപൂജ. വൈകിട്ട് 6ന് ഭഗവതി സേവ. 19ന് 6ന് ശാന്തിഹോമം. 20ന് 6ന് അഗ്‌നി ജനനത്തോടുകൂടി തത്വഹോമം, കലശാഭിഷേകം, വൈകിട്ട് 6ന് ബ്രഹ്മകലശപൂജ, ശ്രീകലശപൂജ, 7ന് അധിവാസ ഹോമം. 21ന് 6ന് അഷ്ടബന്ധനം. 10ന് മേല്‍ 10.30ന് ഇടയില്‍ കുംഭാഭിഷേകം. 10.45ന് അന്നദാനം.

കുംഭാഭിഷേകത്തിന് വിശിഷ്ടാതിഥികളായി ദേവസ്വം മന്ത്രി അനന്തന്‍, വനം വകുപ്പ് മന്ത്രി പച്ചൈമാല്‍ എന്നിവര്‍ പങ്കെടുക്കും. ഉത്സവ ദിവസങ്ങളില്‍ ഉച്ചക്ക് 12.30ന് അന്നദാനം ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍