വ്യവസായസംരംഭകര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം

June 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എമര്‍ജിങ് കേരള 2012 ന്റെ തുടര്‍ച്ചയായി ജില്ലയിലെ വ്യവസായസംരംഭകരെ കണ്ടെത്തുന്നതിനും പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കുന്നതിനും തീരുമാനിച്ചിരിയ്ക്കുന്നു. സംരംഭകരുടെ പദ്ധതികള്‍ വിപുലീകരിക്കുക, സംരംഭകര്‍ നേരിടുന്ന നിയമപരമായ തടസ്സങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ സംരംഭകര്‍ അതത് താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വ്യവസായ ഓഫീസ് ജനറല്‍ മാനേജര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0471 2322076, 8281936494.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍