കൊച്ചി നാവിക ആസ്ഥാനത്ത് വെടിയേറ്റ് ഒരാള്‍ മരിച്ചു

June 13, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി:  കൊച്ചി  നാവികസേനാ ആസ്ഥാനത്ത് വെടിയേറ്റ് ഒരാള്‍ മരിച്ചു. നാവിക സേനയിലെ ശിപായി തമിഴ്‌നാട് സ്വദേശി രാധയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം അറിവായിട്ടില്ല. സംഭവത്തില്‍ നാവിക സേന  അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രാധ സ്വയം വെടിവെക്കുകയായിരുന്നോ അതോ മറ്റാരെങ്കിലും വെടിവെക്കുകയായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. രാത്രി പത്തരയോടെ വെടിശബ്ദം കേട്ടെത്തിയ ഗാര്‍ഡ് കമാന്‍ഡാണ് രാധയുടെ മൃതദേഹം ആദ്യം കണ്ടത്.

സംഭംവം ഇന്നലെ രാത്രി തന്നെ നേവി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെ മാത്രമാണ് പ്രസ്സ് റിലീസിലൂടെ വാര്‍ത്ത ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. മൃതദേഹം ഹാര്‍ബര്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്യുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം