ചമ്പക്കുളം വള്ളം കളി: ക്യാപ്റ്റന്‍സ് ക്ലിനിക്ക് നാളെ

June 13, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളകളിയുമായി ബന്ധപ്പെട്ട ക്യാപ്റ്റന്‍സ് ക്ലിനിക് നാളെ (ജൂണ്‍ 14) രാവിലെ 11ന് കുട്ടാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ട്രാക്കും ഹീറ്റ്സും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് അന്നേ ദിവസം പകല്‍ മൂന്നിന് നെടുമുടി ഗ്രാമ പഞ്ചായത്ത് ഹാളിലും നടക്കും. മൂലം വള്ളംകളിക്ക് രജിസ്റര്‍ ചെയ്തിട്ടുള്ള എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിങ് ക്യാപ്റ്റന്‍മാരും ക്യാപ്റ്റന്‍സ് ക്ലിനിക്കിലും നറുക്കെടുപ്പിലും പങ്കെടുക്കണമെന്ന് വള്ളംകളി ജനറല്‍ കണ്‍വീനറായ കുട്ടാട് തഹസീല്‍ദാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍