ബ്രഹ്മപുരത്ത് അത്യാധുനിക മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കും

June 13, 2013 കേരളം

തിരുവനന്തപുരം: കൊച്ചി നഗരസഭയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ബ്രഹ്മപുരത്ത് അത്യാധുനിക മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുമെന്നു നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്ളാന്റ് സ്ഥാപിക്കുകയെന്നും വി.പി. സജീന്ദ്രന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.

പന്തളം വീണ്ടും നഗരസഭയാക്കുന്നതു പരിഗണിക്കുമെന്നു ചിറ്റയം ഗോപകുമാറിനെ മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. 1990ല്‍ പന്തളത്തെ നഗരസഭയാക്കി, പ്രതിഷേധത്തിനൊടുവില്‍ വീണ്ടും പഞ്ചായത്താക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടി മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിനുള്ള പരിഷ്കരിച്ച അടങ്കല്‍ തുക തുറമുഖ വകുപ്പ് ചീഫ് എന്‍ജിനിയര്‍ തയാറാക്കുമെന്നു കെ. ദാസന്റെ സബ്മിഷനു മറുപടിയായി തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. അക്ഷയ സംരംഭകരുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി എടുക്കുമെന്നു എളമരം കരീമിനെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം