വാതുവെപ്പ് കേസ്: ഡല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

June 14, 2013 പ്രധാന വാര്‍ത്തകള്‍

SupremeCourtIndiaന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഡല്‍ഹി പോലീസ് എന്തുകൊണ്ട് മുംബൈയില്‍ പോയി അറസ്റ്റുചെയ്തുവെന്ന് സുപ്രീംകോടതി ചോദിച്ചു. മുംബൈ പോലീസുമായി പരസ്പര ധാരണ ഉണ്ടായില്ലെന്ന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

ഡല്‍ഹി പോലീസും മുംബൈ പോലീസും തമ്മില്‍ ഏകോപനവും പരസ്പര ധാരണയുമില്ലെന്ന് ചൂണ്ടിക്കാട്ടി നിയമ അധ്യാപികയായ ശര്‍മ്മിള ഗോഖെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചത്. ഇരു പോലീസും തമ്മില്‍ ഏകോപനമില്ലാത്ത സ്ഥിതിക്ക് കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.

ഒത്തുകളിക്കാരെയും വാതുവെപ്പുകാരെയും അറസ്റ്റ് ചെയ്യുന്നതിന് ഡല്‍ഹി പോലീസ് മുംബൈയില്‍ പോയതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ഇരു പോലീസും കേസ് അന്വേഷിക്കുന്നതുകൊണ്ട് മാത്രം ഒരാളുടെ അധികാര പരിധിയിലേക്ക് കടന്നുകയറുന്നുവെന്ന് കരുതേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജി ജൂലൈ 23ന് സുപ്രീംകോടതി പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍