സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും

June 14, 2013 കേരളം

കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. നിരോധനത്തിന്റെ ഭാഗമായി മത്സ്യബന്ധന ബോട്ടുകള്‍ തീരത്ത് നങ്കൂരമിട്ടു തുടങ്ങി. ട്രോളിംഗ് നിരോധന കാലയളവ് പട്ടിണിയുടെ കാലമാകുമോ എന്ന ആശങ്കയിലാണ് മത്സ്യബന്ധന മേഖല.

മത്സ്യങ്ങളുടെ പ്രജനന കാലമായതിനാല്‍ ഒന്നര മാസത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങില്ല. മത്സ്യ സമ്പത്തില്‍ വന്‍ കുറവാണ് ഈ വര്‍ഷമുണ്ടായത്. ഡീസല്‍ വില വര്‍ദ്ധവും മത്സ്യബന്ധന മേഖലയെ ബാധിച്ചു. ട്രോളിംഗ് നിരോധനം കൂടി നിലവില്‍ വരുന്നതോടെ മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് ഇനി തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും ദിവസങ്ങളാകും.

ട്രോളിംഗ് നിരോധന കാലയളവില്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് കടലില്‍ പോകുന്നതിന് നിരോധനമില്ല. എന്നാല്‍ മോശം കാലാവസ്ഥയാണ് സാധാരണ വള്ളങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. നിരോധന കാലയളവിലാണ് മത്സ്യബന്ധന ബോട്ടുകളുടെയും ഉപരണങ്ങളുടെയും അറ്റകുറ്റപ്പണികളും നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം