പാക്കിസ്ഥാനില്‍ തീവ്രവാദം വളരുന്നു – മുഷറഫ്‌

November 27, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലാഗോസ്‌: പാക്കിസ്ഥാനില്‍ പലയിടങ്ങളില്‍ തീവ്രവാദം വളരുന്നുവെന്ന്‌ രാജ്യത്തിന്റെ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ്‌ മുഷറഫ്‌ അഭിപ്രായപ്പെട്ടു. മുജാഹിദീന്‍ ഗ്രൂപ്പുകള്‍ക്ക്‌ രാജ്യത്ത്‌ ജനപിന്തുണ കൂടിവരികയാണെന്നും മുഷറഫ്‌ പറഞ്ഞു.
നൈജീരിയിലെ സാമ്പത്തിക തലസ്ഥാനമായ ലാഗോസില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്‌മീരിലും മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന്‌ മുഷറഫ്‌ പറഞ്ഞു. തീവ്രവാദം തടയാന്‍ പ്രയാസമേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാത്തിനുമുള്ള പരിഹാരം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പക്കലുണ്ടെന്ന്‌ മുഷറഫ്‌ ചൂണ്ടിക്കാട്ടി. കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍