ദക്ഷിണേന്ത്യയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

June 15, 2013 ദേശീയം

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ പതിവില്‍ കൂടുതല്‍ മഴ കിട്ടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഇന്നലെ പുറത്തിറക്കിയ പരിഷ്കരിച്ച ദീര്‍ഘകാല പ്രവചനത്തിലാണിത്. ദക്ഷിണേന്ത്യയില്‍ ദീര്‍ഘകാല ശരാശരിയുടെ 103 ശതമാനം മഴ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കിട്ടുമെന്നാണു പുതിയ പ്രവചനം. രാജ്യം മൊത്തത്തില്‍ ശരാശരിയുടെ 98 ശതമാനം മഴ കിട്ടും. പ്രവചനത്തിനു നാലു ശതമാനം കയറ്റിറക്കമാണു സാധ്യത. ജൂലൈയില്‍ 101 ശതമാനവും ഓഗസ്റില്‍ 96 ശതമാനവും മഴ കിട്ടുമെന്നും പ്രവചനത്തില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം