പ്രകൃതിക്ഷോഭം: കൃഷി നാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കു വിത്തും നടീല്‍ വസ്തുക്കളും സൗജന്യമായി നല്‍കും

June 15, 2013 കേരളം

K.P.Mohanan2തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കു തുടര്‍ന്നു കൃഷിയിറക്കാന്‍ ഹ്രസ്വകാല വിളകളുടെ വിത്തും നടീല്‍ വസ്തുക്കളും സൌജന്യമായി നല്‍കുമെന്നു മന്ത്രി കെ.പി. മോഹനന്‍ നിയമസഭയെ അറിയിച്ചു. ഇതിനകം 795.892 മെട്രിക് ടണ്‍ വിത്ത് വിതരണംചെയ്തുകഴിഞ്ഞു. കര്‍ഷകരുടെ അഭിവൃദ്ധിക്കായി 2013-14 വാര്‍ഷിക പദ്ധതിയില്‍ 808.16 കോടിരൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. നാലു ജില്ലകളെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു കേന്ദ്രത്തിന് 1995 കോടി രൂപയുടെ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. 62.61 കോടിരൂപ അംഗീകരിച്ചു. ഇതില്‍ 18.31 കോടി രൂപ ലഭിച്ചിട്ടുണ്െടന്നും കെ. സുരേഷ്കുറുപ്പ്, ഇ.പി. ജയരാജന്‍, രാജു ഏബ്രഹാം, ജയിംസ് മാത്യു, കെ. കുഞ്ഞമ്മദ് മാസ്റര്‍, കെ.എസ് സലീഖ, എ.എം. ആരിഫ് എന്നിവരെ മന്ത്രി അറിയിച്ചു.

വരള്‍ച്ച മൂലം സംസ്ഥാനത്ത് 2012-13 വര്‍ഷം 7503.35 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായതായി മന്ത്രി കെ.പി മോഹനന്‍. ഖാരിഫ് സീസണില്‍ കൃഷി നാശം സംഭവിച്ച 3737 കര്‍ഷകര്‍ക്ക് 4402452 രൂപ ഇതിനകം ധനസഹായം നല്‍കി. ഇടുക്കി-2865454 രൂപ, തിരുവനന്തപുരം-15 ലക്ഷം, തൃശൂര്‍-36998 രൂപ എന്നിങ്ങനെയാണു നല്‍കിയത്. നഷ്ടപരിഹാരം നല്‍കുന്നതിനു സംസ്ഥാന ദുരന്തനിവാരണനിധിയില്‍നിന്ന് 2013-14 വര്‍ഷം 10,13,4546 രൂപ കളക്ടര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. അധിക സാമ്പത്തിക സഹായത്തിനു കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്െടന്നു മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം