പാക്കിസ്ഥാനില്‍ മുഹമ്മദാലി ജിന്നയുടെ വസതി ഭീകരര്‍ തകര്‍ത്തു

June 15, 2013 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ വസതി ഭീകരര്‍ തകര്‍ത്തു. ജിന്ന തന്റെ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിയാറാത്തിലെ 121 വര്‍ഷം പഴക്കമുള്ള വീടാണ് പുലര്‍ച്ചെ ഒന്നരയോടെ ഭീകരര്‍ ബോംബുപയോഗിച്ച് തകര്‍ത്തത്. വീടിനു സമീപം ബോംബുകള്‍ സ്ഥാപിച്ച ശേഷം വീടിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

വെടിവെപ്പില്‍ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. സ്ഫോടനത്തെത്തുടര്‍ന്നുള്ള തീപിടിത്തത്തില്‍ വീടും ജിന്നയുടെ സ്മരണയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കളും നശിച്ചതായി പോലീസ് അറിയിച്ചു. 1892 ല്‍ നിര്‍മിച്ച ഈ കെട്ടിടം ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയുടെ വേനല്‍ക്കാല വസതിയായിരുന്നു. പിന്നീട് ജിന്ന തന്റെ അവസാന നാളുകള്‍ കഴിച്ചു കൂട്ടിയ ഈ വീട് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം