ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ആദ്യമായി യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഉപഗ്രഹം വിക്ഷേപിച്ചു

November 27, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഫ്രഞ്ച്ഗയാന: യൂറോപ്പിലാകമാനം അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ആദ്യമായി യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഉപഗ്രഹം വിക്ഷേപിച്ചു.  ഹൈലസ് 1 എന്നുപേരിട്ടിട്ടുള്ള ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഗ്രമങ്ങളില്‍പോലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രൊജക്ട് മാനേജര്‍ ആന്‍ഡ്രിയ കോടലെസ്സ പറഞ്ഞു.
ലണ്ടനിലെ അവന്തി കമ്യൂണിക്കേഷന്‍സിന്റെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും സംയുക്ത സരംഭമാണിത്. ഹൈലസിന്റെ ചില ഭാഗങ്ങള്‍ വികസിപ്പിച്ചത് ബാംഗ്ലൂര്‍ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍