ബിജു രാധാകൃഷ്ണന്റെ വീട്ടിലും സരിതയുടെ ഓഫീസിലും റെയ്ഡ്‌

June 16, 2013 കേരളം

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണന്റെ കൊട്ടാരക്കര കുളക്കടയിലുള്ള വീട്ടിലും സരിതയുടെ തൃപ്പൂണിത്തുറയിലുള്ള ഓഫീസിലും പോലീസ് റെയ്ഡ് നടത്തുന്നു. കൊട്ടാരക്കരയില്‍ എഡിജിപി ഹേമചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ്. തൃപ്പൂണിത്തുറയില്‍ പെരുമ്പാവൂര്‍ ഡിവൈഎസ് പിയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

അതിനിടെ, തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ തന്നെയും പറ്റിച്ചെന്ന് ബിജുവിന്റെ അമ്മ രാജമ്മാള്‍ പറഞ്ഞു. വീടിന്റെ ജപ്തി ഭീഷണി ഒഴിവാക്കിതരമാമെന്നുപറഞ്ഞ് ഒരു ലക്ഷം രൂപവാങ്ങി. പിന്നീട് സരിതയെ കണ്ടിട്ടില്ലെന്നും പണംകൊടുത്തതിന് തെളിവുണ്ടെന്നും അവര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം