ചൈന ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി

November 27, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബെയ്ജിങ്: മൈക്രോചിപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് ചൈന പുറത്തിറക്കി. ലോകത്താദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഇറക്കുന്നത്.
കാഴ്ചയില്‍ സാധാരണ പാസ്‌പോര്‍ട്ട് പോലെ തന്നെയുള്ള പുതിയ പാസ്‌പോര്‍ട്ടില്‍ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മൈക്രോചിപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കായിരിക്കും ആദ്യം ഇത്തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ നല്‍കുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍