ജുഡീഷല്‍ അന്വേഷണം വേണം: കോടിയേരി

June 16, 2013 കേരളം

Kodiyeri-Balakrishnanതലശേരി: സോളാര്‍ തട്ടിപ്പു കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എഡിജിപി മാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമാവില്ലെന്നും മുഖ്യമന്ത്രി രാജിവച്ചു ജുഡീഷല്‍ അന്വേഷണത്തെ നേരിടുകയാണു വേണ്ടതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ തട്ടിപ്പുകാരുടെ ഓഫീസായി മാറിക്കഴിഞ്ഞു. തൃപ്തികരമായ അന്വേഷണം വേണമെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കു വരെ അഭിപ്രായമുണ്ടെന്നും കോടിയേരി പറഞ്ഞു. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങളെക്കുറിച്ചു പ്രതിപക്ഷം ആലോചിക്കും. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളെക്കുറിച്ചു തീരുമാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം