കേന്ദ്ര ഉപരിതലഗതാഗത മന്ത്രി സി.പി. ജോഷി രാജിവച്ചു

June 16, 2013 ദേശീയം

c.p.joshiന്യൂഡല്‍ഹി: കേന്ദ്ര ഉപരിതലഗതാഗത മന്ത്രി സി.പി. ജോഷി രാജിവച്ചു. നാളെയുണ്ടാകാന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായിട്ടാണ് ജോഷിയുടെ രാജിയെന്നു വിലയിരുത്തപ്പെടുന്നു. റയില്‍വേയുടെ അധികച്ചുമതലയും ജോഷി വഹിച്ചിരുന്നു. ഇന്നലെ കേന്ദ്ര ഭവനനിര്‍മാണ മന്ത്രി അജയ് മാക്കനും രാജി വച്ചിരുന്നു. നാളെ വൈകുന്നേരം 5.30ന് പുതിയ മന്ത്രിസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ വകുപ്പുകള്‍ മാറാനും സാധ്യതയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം