സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന്‍ അറസ്റ്റില്‍

June 17, 2013 പ്രധാന വാര്‍ത്തകള്‍

biju radhakrishnanകോയമ്പത്തൂര്‍ : സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപത്രി ബിജു രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കേരളത്തില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. ഭാര്യ സരിത എസ്. നായര്‍ ഈ മാസം രണ്ടിന് അറസ്റ്റിലായതിനു പിന്നാലെയാണ് ബിജു ഒളിവില്‍ പോയത്. നടി ശാലു മേനോന്റെ കാറില്‍ തൃശൂരില്‍ എത്തിയതിനു ശേഷം അവിടെനിന്ന് കോയമ്പത്തൂരിലേക്കു പോവുകയായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചാണ് പോലീസ് ബിജുവിനെ തെരഞ്ഞിരുന്നത്. ബിജുവിനെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ കേന്ദ്രീകരിച്ചും കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചും രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ആദ്യ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും ക്രൈംബ്രാഞ്ച് ബിജുവിനു വേണ്ടി വലവിരിച്ചിരുന്നു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബിജുവിനെ പിടികൂടുന്നതായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍