റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു

June 17, 2013 ദേശീയം

RBI-logoമുംബൈ: മുഖ്യ ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനമായും ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് പണം വാങ്ങുമ്പോള്‍ നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിവേഴ്സ് റിപ്പോ 6.25 ശതമാനമായും തുടരും. ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതവും നാലു ശതമാനമായി നിലനിര്‍ത്തി. പണപ്പെരുപ്പം താഴ്ന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും റിസര്‍വ് ബാങ്ക് വഴങ്ങിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം