സര്‍ക്കാരിന് യു.ഡി.എഫിന്റെ പിന്തുണ

June 17, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് പ്രശ്‌നത്തില്‍ സര്‍ക്കാരിന് യു.ഡി.എഫിന്റെ പിന്തുണ. സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും യോഗം വിലയിരുത്തി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൂര്‍ണ പിന്തുണ നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ഔദ്യോഗിമായി മുഖ്യമന്ത്രി യാതൊരു സഹായവും നല്‍കിയിട്ടില്ല, അതിനാല്‍ മുഖ്യമന്ത്രിയില്‍ യുഡിഎഫിന് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം രാജിവയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.  കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുന്നുണ്ട്. വിവാദത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ വച്ചു പ്രസവിച്ച സമയത്ത് സരിത നായരെ പുറത്തിറങ്ങാന്‍ സഹായിച്ചതു ചില ഇടതു നേതാക്കളാണ്. ഇതു സംബന്ധിച്ചു കൂടുതതല്‍ വാര്‍ത്തകള്‍ അടുത്ത ദിവസം പുറത്തു വരുമെന്നും തങ്കച്ചന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം