കെല്‍ട്രോണിന് അഞ്ച് കോടിയുടെ ഓര്‍ഡര്‍

June 17, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കുറ്റിപ്പുറത്തെ കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്‌സ് ലിമിറ്റഡിന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്നും അഞ്ച് കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. സ്റ്റാവ് അസംബ്ലി എച്ച്.എഫ്, ട്രാന്‍സ്ഡ്യൂസര്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചത്. 162 ട്രാന്‍സ്ഡ്യൂസറുകളാണ് കെല്‍ട്രോണ്‍ നിര്‍മ്മിച്ച് നല്‍കുക.

യുദ്ധക്കപ്പലുകളില്‍ ലക്ഷ്യസ്ഥാനം കൃത്യമായി മനസിലാക്കുന്നതിനും, ശത്രുവിന്റെ നീക്കങ്ങള്‍ മനസിലാക്കുന്നതിനുമാണ് സ്റ്റാവ് അസംബ്ലി എച്ച്.എഫ്. ട്രാന്‍സ്ഡ്യൂസറുകള്‍ ഉപയോഗിക്കുന്നത്. ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യുടെ കീഴിലുള്ള കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.പി.ഒ.എല്‍. ആണ്. ഇന്ത്യന്‍ നാവിക സേനയ്ക്കായി കപ്പലുകളിലും അന്തര്‍വാഹിനികളിലും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍