യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

June 18, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡിനു സമീപം കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ യുവമോര്‍ച്ചാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.   മുഖ്യമന്ത്രി തട്ടിപ്പ് സംഘത്തിനു കൂട്ടു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തുന്നതിനു മുന്‍പ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം