ടീം സോളാര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലുള്ള സഹായവും ചെയ്തിട്ടില്ല: മുഖ്യമന്ത്രി

June 18, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

CMതിരുവനന്തപുരം: ടീം സോളാര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലുള്ള സഹായവും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്നെന്തിനു താന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ചെയ്തതിന് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പറയാന്‍ കഴിയില്ല.

താന്‍ ബിജു രാധാകൃഷ്ണനെ കണ്ടപ്പോള്‍ അയാള്‍ കൊലക്കേസ് പ്രതിയായിരുന്നില്ല. കുടുംബകാര്യങ്ങളാണ് ബിജു രാധാകൃഷ്ണന്‍ സംസാരിച്ചത്. അക്കാര്യം വെളിപ്പെടുത്താന്‍ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കമ്പനി എക്‌സിക്യൂട്ടിവിന് താനുമായി സംസാരിക്കണമെന്ന് മുതിര്‍ന്ന നേതാവ് എം.ഐ.ഷാനവാസ് ആവശ്യപ്പെട്ടത് അനുസരിച്ച് എറണാകുളം ഗസ്റ്റ് ഹൗസില്‍ വരാന്‍ അറിയിക്കുകയായിരുന്നു. അന്നാണ് ആദ്യമായി ബിജു രാധാകൃഷ്ണനെ കാണുന്നത്.   ഒരു പത്ര ജീവനക്കാരനും അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. അത് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയായിരുന്നില്ല.   തന്നെ കാണാന്‍ വരുന്നവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് പറയാന്‍ കഴിയില്ല. – മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം