വ്യാജമദ്യം കഴിച്ച് 8 മരണം

June 18, 2013 ദേശീയം

കൊല്‍ക്കത്ത:  വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. 15 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ബിഷന്‍പൂരില്‍ സൗത്ത് 24 പര്‍ഗാനാസിലെ രസ്ഖാലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

അഞ്ചുപേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.  സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ മദ്യം വില്‍ക്കുന്ന സ്ഥലം അടിച്ചുപൊളിച്ചു.

ചാരായനിരോധനമില്ലാത്ത ബംഗാളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 173 പേര്‍ സന്‍ഗ്രാംപൂര്‍ മേഖലയില്‍ മാത്രം വ്യാജമദ്യംകഴിച്ച് മരിച്ചിട്ടുണ്ട് എന്നാണ് കണക്ക്.  24 പര്‍ഗാനാസിലെ മഗ്രാഹട്ട്,  ബിഷന്‍പൂര്‍, സന്‍ഗ്രാംപൂര്‍ തുടങ്ങിയ മേഖലകളില്‍ നിരവധി അനധികൃത വ്യാജമദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം