വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

June 18, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലോ മറ്റ് ഗവണ്‍മെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2013-14 അദ്ധ്യയന വര്‍ഷത്തേയ്ക്കുളള ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് വിമുക്തഭടന്‍/വിധവകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ പരീക്ഷയില്‍ ആകെ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ്സുമുതല്‍ ബിരുദാനന്തരബിരുദം വരെ പഠിയ്ക്കുന്നവര്‍ക്ക് അപേക്ഷിക്കാം.  വാര്‍ഷികവരുമാന പരിധി ഒരുലക്ഷം രൂപ.  അപേക്ഷാഫോറത്തിനും മറ്റ് വിശദവിവരങ്ങള്‍ക്കും ജില്ലാസൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15 വൈകീട്ട് 5 മണി.  ഫോണ്‍: 0471 2472748.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍