പോളിടെക്‌നിക് കോളേജ് അഡ്മിഷന്‍: കൗണ്‍സലിങ് ജൂണ്‍ 20, 21, 22 തീയതികളില്‍

June 18, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജില്ലയിലെ വട്ടിയൂര്‍ക്കാവ്, കരമന, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നീ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളില്‍ 2013-14 അദ്ധ്യയനവര്‍ഷത്തിലേയ്ക്ക് വിവിധ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ക്കുളള കൗണ്‍സലിങ് ജൂണ്‍ 20, 21, 22 തീയതികളില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നടത്തും.  സ്ട്രീം ഒന്ന് റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് 20, 21, 22 തീയതികളില്‍ രാവിലെ 9.30 മുതലും സ്ട്രീം രണ്ട് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് ജൂണ്‍ 22 പകല്‍ ഒന്നിനുമാണ് കൗണ്‍സലിങ് ആരംഭിക്കുക.  ചാന്‍സ് ഇന്റര്‍വ്യൂവിന് വരുന്നവര്‍ അടിസ്ഥാന യോഗ്യത, മറ്റ് സംവരണാനുകൂല്യങ്ങള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൗണ്‍സലിങ്ങിന് പ്രതേ്യക മെമ്മോ അയയ്ക്കുന്നതല്ല.  സി.ബി.എസ്.ഇ. അപേക്ഷകര്‍ നല്‍കേണ്ട സത്യപ്രസ്താവനയുടെ മാതൃക, അഡ്മിഷന്‍ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ എന്നിവ www. polyadmission.org എന്ന സൈറ്റില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2360391.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍