ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

June 19, 2013 ദേശീയം

പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. കേവല ഭൂരിപക്ഷത്തിന് നാലു സീറ്റുകളുടെ കുറവുണ്ടായിരുന്ന നിതീഷ് സര്‍ക്കാരിന് കോണ്‍ഗ്രസും സിപിഐയും പിന്തുണ നല്‍കി. നാലു സ്വതന്ത എംഎല്‍എമാര്‍ നേരത്തെ തന്നെ സര്‍ക്കാരിന് പിന്തുണ അറിയിച്ചതോടെ സര്‍ക്കാര്‍ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. 243 അംഗ നിയമസഭയില്‍ 122 എംഎല്‍എമാരാണ് ഭൂരിപക്ഷം തികയ്ക്കാന്‍ സര്‍ക്കാരിന് വേണ്ടിയിരുന്നത്. 118 അംഗങ്ങള്‍ നിതീഷിന്റെ ജനതാദള്‍ -യുവിന് ഉണ്ട്. നാലു സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ നല്‍കുമെന്ന് അറിയിച്ചതോടെ കേവല ഭൂരിപക്ഷം തികഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാല് അംഗങ്ങളുള്ള കോണ്‍ഗ്രസും സിപിഐയുടെ ഏക എംഎല്‍എയും സര്‍ക്കാരിന് പിന്തുണ നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം