എച്ച് & ആര്‍ ജോണ്‍സണ്‍ സെറാമിക്ക് പാനലുകള്‍ വിപണിയില്‍

June 20, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലൈഫ്‌സ്റ്റൈല്‍ സൊലൂഷ്യന്‍  കമ്പനിയായ എച്ച്  &  ആര്‍ ജോണ്‍സണ്‍ സെറാമിക്ക് പാനലുകള്‍ വിപണിയിലിറക്കി. ജോണ്‍സണ്‍ ക്രാഫ്റ്റ് എന്ന പേരിലാണ് സെറാമിക്ക് പാനല്‍ പുറത്തിറക്കുന്നത്. പരമ്പരാഗത ഓടുകള്‍ക്ക് പകരം വ്യത്യസ്ത രീതിയിലുള്ള സെറാമിക്ക് ഉത്പന്നങ്ങളുടെ പുതുമ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഉത്പന്നം വിപണിയിലിറക്കുന്നത്. ചുമരിലും തറയിലും ഇടാനാവുന്ന സെറാമിക്ക് പാനലുകള്‍ ഇന്ത്യയിലൊട്ടാകെ ലഭ്യമാണ്.

ഡെക്കറേറ്റീവ് വുഡന്‍ പാനലുകള്‍, മോഡുലര്‍ മാര്‍ബിള്‍ പാനല്‍, റോക്ക് പ്ലേറ്റസ്, വാള്‍പേപ്പര്‍ എഫക്ട്സ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നാല് ഉത്പന്നങ്ങളാണ് ജോണ്‍സണ്‍ ക്രാഫ്റ്റ് പുറത്തിറക്കുന്നത്. ഇന്ത്യയൊട്ടാകെ വ്യാപിച്ച് കിടക്കുന്ന വിതരണ ശൃംഖലയിലൂടെയാണ് സെറാമിക് പാനലുകള്‍ വിപണിയിലെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍