ദുബായ് സന്ദര്‍ശിക്കാനായി എമിറേറ്റ്‌സിന്റെ പ്രത്യേക ആനുകൂല്യം

June 20, 2013 മറ്റുവാര്‍ത്തകള്‍

  • ദുബായിലേക്കുള്ള ബിസിനസ് ക്ലാസ് നിരക്കുകള്‍ 52,000 രൂപ മുതല്‍ തെരഞ്ഞെടുത്ത മറ്റു കേന്ദ്രങ്ങളിലേക്ക് 15 ശതമാനം വരെ ഇളവ്

Emirates Airlinesതിരുവനന്തപുരം: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഈ സീസണില്‍ ദുബായ് സന്ദര്‍ശിക്കാനായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.  എമിറേറ്റ്‌സിന്റെ ബിസിനസ് ക്ലാസിലേക്കായി  ലോക വ്യാപകമായി ജൂണ്‍ 22 വരെ പ്രത്യേക ഇളവുകളോടെ ടിക്കറ്റുകള്‍ വാങ്ങാം.  ദുബായിലേക്കുള്ള ബിസിനസ് ക്ലാസില്‍ 52,000 രൂപ മുതലുള്ള നിരക്കുകളാണ് ഇക്കാലത്തു ലഭ്യമാകുക. അവിടെ നിന്നുള്ള എമിറേറ്റ്‌സിന്റെ ആഗോള ശൃംഖലയില്‍ 15 ശതമാനം വരെ ഇളവുകളും ലഭിക്കും.

ജൂലൈ 12 മുതല്‍ ആഗസ്റ്റ് ഒന്‍പതു വരെയുള്ള കാലയളവിലേക്കു യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് ഈ ആനുകൂല്യമനുസരിച്ചു ലഭിക്കുക. ദുബായിലേക്കുള്ള യാത്രയ്ക്കു തുടര്‍ച്ചയായി ആറു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കന്ന എമിറേറ്റ്‌സ് ശൃംഖലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കു തെരഞ്ഞെടുക്കാം.

ദുബായിലേക്കു സന്ദര്‍ശകര്‍ എത്തുന്ന സമ്മര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണീ ആനുകൂല്യങ്ങള്‍ നല്‍കുന്നത്.  പങ്കാളികളായ ആറായിരത്തിലേറെ സ്റ്റോറുകളില്‍ ആനുകൂല്യങ്ങള്‍ നേടാനും ഇക്കാലത്തു സന്ദര്‍ശകര്‍ക്കാകും.  ഇപ്പോള്‍ 15 -ാമതു വര്‍ഷത്തിലേക്കു കടക്കുന്ന ഒരു മാസക്കാലം നീളുന്ന സമ്മര്‍ ഫെസ്റ്റിവലിനായി കഴിഞ്ഞ വര്‍ഷം നാലു ദശലക്ഷത്തിലേറെപ്പേരാണ് ദുബായിലെത്തിയത്.

ഈ ആഘോഷ വേളയില്‍ ദുബായിലെ എല്ലാ മാളുകളും എല്ലാ പ്രായത്തിലുമുള്ളവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കും.  ഫെസ്റ്റിവലിന്റെ മാസ്‌ക്കോട്ട് ആയ മോദേഷ് ഇവയ്‌ക്കെല്ലാം നേതൃത്വം വഹിച്ചു മുന്നിലുണ്ടാകും.  വിവിധ തീമുകള്‍ക്കായി വിനോദ മേഖല വിഭജിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും അതിരുകളില്ലാതെ അവയില്‍ പങ്കെടുക്കാനുള്ള അവസരമാവും ഇവിടെ ഒരുക്കുക.  സോഫ്റ്റ് ടോയ് മുതല്‍ അത്യാധുനീക വീഡിയോ ഗെയിമുകളും 4 ഡി സിനിമകളും വരെയുള്ളവ ഇതിനു മാറ്റു കൂട്ടാനായുണ്ടാകും.

ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച് വളരെ ആകര്‍ഷകമായ ഒന്നാണ് 52,000 രൂപ എന്ന പ്രത്യേക ആനുകൂല്യമെന്ന് എമിറേറ്റ്‌സിന്റെ ഇന്ത്യാ, നേപ്പാള്‍ വൈസ് പ്രസിഡന്റ് ഇസ്സ സുലൈമാന്‍ അഹ്മദ് ചൂണ്ടിക്കാട്ടി.  നിരവധി ഷോപ്പിങ് ആനുകൂല്യങ്ങളും കുടുംബത്തിനു മുഴുവനായി ആസ്വദിക്കാനുള്ള വിനോദോപാധികളും ഇതോടൊപ്പം ലഭിക്കുന്നുണ്ട്.  എമിറേറ്റ്‌സിന്റെ ആഗോള ശൃംഖല ഉപയോഗപ്പെടുത്തി കൂടുതല്‍ ലാഭിക്കാനുള്ള അവസരമാണ് ദുബായിക്കു ശേഷമുള്ള കേന്ദ്രങ്ങളിലേക്ക് 15 ശതമാനം വരെയുള്ള നിരക്കിളവിലൂടെ അനുഭവിക്കാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ക്ക് അവരുടെ സഞ്ചാര സമയത്തെ ആവശ്യങ്ങള്‍ക്കനുസൃതമായ വ്യക്തിഗത സേവനങ്ങളും സൗകര്യങ്ങളുമാണ് എമിറേറ്റ്‌സ് നല്‍കുന്നത്.  മുന്‍ഗണനയോടെയുള്ള ചെക്ക് ഇന്‍, ബഗ്ഗേജ് കൈകാര്യം ചെയ്യല്‍, ചെഫര്‍ ഡ്രൈവ് സര്‍വ്വീസ്, പ്രത്യേക ലോഞ്ചുകള്‍, മികച്ച കാറ്ററിങ് സേവനം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ലഭിക്കും.  ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള  നിരക്കിലെ ആനുകൂല്യങ്ങള്‍ കൂടുതല്‍ മൂല്യമാണു ലഭ്യമാക്കുന്നത്.

ബിസിനസ് ക്ലാസ് ഉപഭോക്താക്കള്‍ക്കും എമിറേറ്റ്‌സിന്റെ അവാര്‍ഡ് ജേത ഫ്രീക്വന്റ് ഫ്‌ളയര്‍ പരിപാടിയായ ഗോള്‍ഡ് കാര്‍ഡ് അംഗങ്ങള്‍ക്കും വിമാനത്താവളങ്ങളിലും മികച്ച സേവനങ്ങളാണു നല്‍കുന്നത്.  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലിലുള്ള കോണ്‍കോഴ്‌സ് എയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ക്ലാസ് ലോഞ്ച് അടക്കമുള്ള ലോകത്തിലെ 35 ബിസിനസ് ക്ലാസ് ലോഞ്ചുകളിലെ സൗകര്യങ്ങള്‍ ഇവര്‍ക്കാസ്വദിക്കാം.  16,000 ചതുരശ്ര മീറ്ററുകളില്‍ നിര്‍മിച്ചിരിക്കുന്ന ഈ ലോഞ്ച് ഈ വര്‍ഷം ജനുവരിയിലാണ് ആരംഭിച്ചത്.

വിമാനത്തിനുള്ളിലെ വാര്‍ത്താ വിനിമയ, വിനോദ സൗകര്യങ്ങളുടെ കാര്യത്തില്‍ ലോകോത്തര സംവിധാനങ്ങള്‍ തന്നെ ഇവര്‍ക്കു ലഭ്യമാകും.  ഇതിന്റെ ഐസ് ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം വിവിധ ഭാഷകളിലായി 1400 ചാനലുകള്‍ വരെ ലഭ്യമാക്കുന്നുണ്ട്.  കഴിഞ്ഞ എട്ടു വര്‍ഷം തുടര്‍ച്ചയായിത് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.  ദുബായില്‍ എത്തിച്ചേരുമ്പോഴും പുറപ്പെടുമ്പോഴും അതിവേഗ എമിഗ്രേഷന്‍ സേവനങ്ങളും ഇവര്‍ക്കു ലഭ്യമാണ്.

ബിസിനസ് ക്ലാസില്‍ ബുക്കു ചെയ്ത് സൗകര്യങ്ങള്‍ ആസ്വദിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ക്ക് www.emirates.com /in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ നിങ്ങളുടെ ഏജന്റിനെ സമീപിക്കുകയോ ചെയ്യുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍