സെക്രട്ടേറിയറ്റിലെ സന്ദര്‍ശക പാസിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

June 21, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സന്ദര്‍ശകര്‍ സന്ദര്‍ശക പാസ് ലഭിക്കുന്നതിന് ഗവണ്‍മെന്റ് അംഗീകരിച്ച ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് (ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് മുതലായവ) ഹാജരാക്കണം. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍