മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവായി

June 21, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നടത്തിപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവായി. സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങളുടെ വിവിധങ്ങളായ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ആഗസ്റ്റ്, സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വിവിധ ജില്ലകളില്‍ നടത്തും.

വമ്പിച്ച ജനക്കൂട്ടമോ, നീണ്ട ക്യൂവോ, രോഗികളുടെ കാത്തുകിടപ്പോ ഉണ്ടാകാത്ത വിധമാണ് ഇക്കുറി ജനസമ്പര്‍ക്ക പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. പരാതികള്‍ ആദ്യം ജില്ലാതലത്തില്‍ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി നേരില്‍ക്കണ്ടു തീരുമാനമെടുക്കേണ്ട പരാതിക്കാരെ മാത്രം സന്ദര്‍ശന സമയം നല്‍കി ജനസമ്പര്‍ക്കദിനത്തില്‍ വിളിച്ചുവരുത്തും. പരാതികള്‍ അക്ഷയ സെന്ററുകളിലൂടെയാണ് പ്രധാനമായും സ്വീകരിക്കുക. താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലും പരാതി സമര്‍പ്പിക്കാം. ജനസമ്പര്‍ക്കപരിപാടിയുടെ 30 ദിവസം മുമ്പുവരെ പരാതി നല്‍കാം. സമയം മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിക്ക് വരാവുന്നതെങ്കിലും നേരിട്ട് വരുന്നവരെയും പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കണ്ട് പരാതി സ്വീകരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍