മുഖ്യമന്ത്രി തനിക്ക് ശുപാര്‍ശക്കത്തുകളൊന്നും നല്‍കിയിട്ടില്ലെന്ന് ബിജു രാധാകൃഷ്ണന്‍

June 21, 2013 പ്രധാന വാര്‍ത്തകള്‍

കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്ക് ശുപാര്‍ശക്കത്തുകളൊന്നും നല്‍കിയിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്റെ മൊഴി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത് കുടുംബപ്രശ്‌നം സംസാരിക്കാന്‍ മാത്രമാണ്. ജോപ്പന് സരിത പണം നല്‍കിയതിന്റെ ഒരു രേഖയും തന്റെ പക്കലില്ലെന്നും ഇക്കാര്യങ്ങളൊന്നും അഭിഭാഷകനുമായി സംസാരിച്ചിട്ടില്ലെന്നും ബിജു പൊലീസിനു മൊഴി നല്‍കി.

അഞ്ചു മിനിറ്റ് മാത്രമാണ് അഭിഭാഷകനുമായി സംസാരിച്ചത്. അതു ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. കൊട്ടാരക്കരയില്‍ വച്ച് അഭിഭാഷകനോട് സംസാരിച്ചത് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ്. സോളാര്‍ കമ്പനിയുടെ പേരില്‍ മുഖ്യമന്ത്രി ശുപാര്‍ശക്കത്ത് നല്‍കിയതായി ബിജു പറഞ്ഞെന്ന അഭിഭാഷകന്‍ ഹസ്‌ക്കറിന്റെ പ്രസ്താവന വിവാദമായിരുന്നു. ജോപ്പന് സരിത പണം നല്‍കിയതതിന്റെ രേഖ ബിജുവിന്റെ പക്കലുണ്ടെന്നും ഹസ്‌ക്കര്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍