സോളാര്‍ പ്രശ്നം: മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല

June 22, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സോളാര്‍ പ്രശ്നത്തില്‍ എല്‍ഡിഎഫിന്റെ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്ത് യുഡിഎഫ് സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ താനും പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്‍ ഭിന്നതയില്ല. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടുപോകുന്നത്. ചീഫ് വിപ്പെന്ന നിലയില്‍ പി.സി ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളില്‍ പിഴവില്ല. പറയേണ്ട കാര്യങ്ങള്‍ അദ്ദേഹം യുഡിഎഫിനകത്താണ് പറയേണ്ടത്. ഇപ്പോള്‍ പി.സി ജോര്‍ജിനെക്കൊണ്ട് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം