രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 15 ദിവസമെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

June 22, 2013 ദേശീയം

ഡെറാഡൂണ്‍: അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 15 ദിവസമെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. ഇതുവരെ 556 മൃതശരീരങ്ങള്‍ കണ്ടെത്തിയതായും മുപ്പതിനായിരത്തിലധികം പേരെ രക്ഷപെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ ആഴം വലുതാണെന്നും കേന്ദ്രസേനയ്ക്ക് മാത്രമേ ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം