കയര്‍ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

July 22, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കയര്‍ മേഖലയില്‍ വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി കയര്‍ വികസന വകുപ്പ് സംസ്ഥാനതലത്തിലും പ്രോജക്ട് തലത്തിലും ഏര്‍പ്പെടുത്തിയ കയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കയര്‍ സര്‍ക്കിള്‍ ഓഫീസുമായോ, കയര്‍ പ്രോജക്ട് ഓഫീസുമായോ, കയര്‍ വികസന ഡയറക്ടറേറ്റുമായോ ബന്ധപ്പെടണം. അപേക്ഷകള്‍ കയര്‍ പ്രോജക്ട് ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും അപേക്ഷാഫോറവും കയര്‍ വികസന ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റായwww.coir.kerala.gov.in ല്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍