കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കര്‍ണാടക ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു

June 23, 2013 ദേശീയം

മംഗലാപുരം: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം അന്വേഷണ പുരോഗതി വിലയിരുത്തി. അതേസമയം, ഇന്നലെ സജീവമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഇന്നും തുടരാനാണ് സാധ്യത. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം മാനഭംഗപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാനായി ല്ല. നിരവധി പേരെ ചോദ്യം ചെയ്തുവെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം